റേഷൻകടയിൽ വിതരണത്തിനെത്തിച്ചത് പുഴുവരിച്ച അരി; കോഴിവരെ കൂവി ഓടിക്കുമെന്ന് ഉപയോക്താവ്, ഇടപെടൽ

റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ റേഷനിങ് ഇൻസ്പെക്ടർ ഇടപെട്ടിട്ടുണ്ട്

കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിന് എത്തിച്ചത് പുഴുവരിച്ച അരി. എൻജിഒ ക്വാർട്ടേഴ്സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്. കഴിഞ്ഞമാസം എത്തിച്ച അരിച്ചാക്കിലാണ് പുഴു. നൂറുകണക്കിന് ചാക്കുകളാണ് റേഷൻ കടയിലുള്ളത്. മറ്റ് ചാക്കുകളിലേക്ക് പുഴു വ്യാപിക്കുകയാണ്. വെള്ളയിലുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്നുമാണ് അരി എത്തിച്ചത്.

കോഴിക്ക് പോലും കൊടുക്കാൻ കൊള്ളില്ലെന്നും കൊടുത്താൽ കൂവി ഓടിക്കുമെന്നുമാണ് റേഷൻ ഉപയോക്താവ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. അതേസമയം, റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ റേഷനിങ് ഇൻസ്പെക്ടർ ഇടപെട്ടിട്ടുണ്ട്. അരി മാറ്റി നൽകുമെന്ന് റേഷനിങ് ഇൻസ്പെക്ടർ അറിയിച്ചു.

Content Highlights: Worm filled rice delivered to the ration shop to supply

To advertise here,contact us