മുതിർന്ന സിപിഐഎം നേതാവ് അനിരുദ്ധന്റെ മകൻ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കസ്തൂരി അനിരുദ്ധന്‍ ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന എ അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ എംപി എ സമ്പത്തിന്റെ സഹോദരന്‍ കൂടിയാണ് കസ്തൂരി അനിരുദ്ധന്‍. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കസ്തൂരി അനിരുദ്ധന്‍ ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

തിരുവനന്തപുരം ജില്ലയില്‍ സിപിഐഎം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അനിരുദ്ധന്‍. മൂന്നു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിരുന്നു. ഇതില്‍ ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്നു മല്‍സരിച്ച് ജയിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ജയന്റ് കില്ലറെന്നായിരുന്നു അനിരുദ്ധനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

Content Highlights: CPIM Leader A Anirudhan s son become president of Thiruvananthapuram Hindu Aikyavedhi

To advertise here,contact us