ഇരുചക്രവാഹനത്തില്‍ ബസിടിച്ച് കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ഒരാള്‍ ചികിത്സയില്‍

കൊല്ലം അഞ്ചല്‍ സ്വദേശികളായ അല്‍ത്താഫ് (22), യാസീന്‍ (22) എന്നിവരാണ് മരിച്ചത്

ബെംഗളൂരു: കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ അല്‍ത്താഫ് (22), യാസീന്‍ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ ജെസിആര്‍ എക്സ്റ്റന്‍ഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു മടങ്ങവേയായിരുന്നു അപകടം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുർഗ എസ്ജെഎം നഴ്സിം​ഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

content highlights : malayali nursing students died in road accident in karnataka.

To advertise here,contact us