പിണങ്ങിപോയ ഭാര്യ തിരികെയെത്തിയില്ല, കാല് തല്ലിയൊടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു

കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു.

ഇതിന് പിന്നാലെ ദിലീപ് അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.

Content Highlights: Husband arrested for attacking wife

To advertise here,contact us