പാലക്കാട് സ്കൂളിനുള്ളിൽ പെറ്റുപെരുകി പാമ്പ് ; 26 അണലി കുഞ്ഞുങ്ങളെ പിടികൂടി

സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും 26 അണലി കുഞ്ഞുങ്ങളെയും പുറത്തെടുത്തത്

പാലക്കാട് : പാലക്കാട് വാണിയംകുളം പുലാചിത്രയിൽ ടി ആർ കെ ഹൈസ്കൂൾ ചുറ്റുമതിലിനുള്ളിൽ നിന്നും അണലിയെയും 26 അണലി കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഒരു പാമ്പിനെയും 26 അണലി കുഞ്ഞുങ്ങളെയും പിടികൂടിയത്.

സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

content highlights : Snakes swarm inside Palakkad school; 26 baby vipers captured

To advertise here,contact us