കാറിനുള്ളില്‍ പടക്കം പൊട്ടിയ സംഭവം; രണ്ട് പേര്‍ക്കെതിരെ കേസ്

സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു

കോഴിക്കോട്: നാദാപുരത്ത് കാറിനുള്ളില്‍ പടക്കം പൊട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൂവുള്ളതില്‍ ഷഹറാസ്(33) പൂവുള്ളതില്‍ റയീസ് (26) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന രീതിയില്‍ സ്വന്തം അറിവോടെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്നാണ് കേസ്.

സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറില്‍ നിന്ന് ഉഗ്ര ശേഷിയുള്ള കൂടുതല്‍ പടക്കങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാറിന്റെ പിന്‍ സീറ്റിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി പേരോട് വെച്ചായിരുന്നു സംഭവം. കാറിനകത്ത് വെച്ച് പടക്കത്തിന് തീകൊളുത്തി പുറത്തേക്ക് എറിയാനായിരുന്നു ശ്രമം. എന്നാല്‍ കാറിനകത്ത് വെച്ച് തന്നെ പടക്കം പൊട്ടുകയായിരുന്നു.

രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷഹറാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Firecracker explosion inside car Nadapuram Police register Case against two people

To advertise here,contact us