പെരുന്നാള്‍ ആഘോഷത്തിന് ഗൂഡല്ലൂരില്‍ എത്തി; കടന്നല്‍ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്

ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ ആഘോഷത്തിനായി ഗൂഡല്ലൂരില്‍ എത്തിയതായിരുന്നു ഇവര്‍.

Content Highlights- kozhikode native man dies of bee attack in gudalur

To advertise here,contact us