വഖഫില്‍ കോണ്‍ഗ്രസിന് രണ്ട് മനസ്, ഇരക്കും വേട്ടക്കാരനുമൊപ്പം; രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു.

മധുര: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് മനസാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ഉത്തരേന്ത്യയിലെ വോട്ട് കിട്ടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. കോണ്‍ഗ്രസ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്ക ഏകപക്ഷീയമായി തീരുവ തീരുമാനിക്കുകയാണ്. ലോക വ്യാപാര കരാര്‍ പഠിക്കുന്നില്ല. ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കണം. അമേരിക്കയുടെ സ്വാമ്രാജ്യത്വ സ്വഭാവം പുറത്തുവരുന്നു. അമേരിക്ക സാമ്പത്തികമായി ക്ഷീണിക്കുന്നു. അത് നേരിടാന്‍ ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 232 അംഗങ്ങള്‍ എതിര്‍ത്തു.

എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

Content Highlights: CPIIM central committee member Thomas Isaac says that Congress is of two minds on the Waqf issue

To advertise here,contact us