അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികൾ; മലയാളികൾക്ക് അഭിമാനമായി റാഫിയും അൻവർ സാദത്തും

അന്‍വര്‍ സാദത്ത് 2,500 ഡോളറും റാഫി 5,000 ഡോളറും ക്യാഷ് പ്രൈസ് വിഭാഗത്തില്‍ നേടി.

അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തില്‍ അഭിമാനമായി രണ്ട് മലയാളികള്‍. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബര്‍ സിമന്റ് ആന്‍ഡ് കോണ്‍ക്രീറ്റ് അസോസിയേഷന്‍ (ജിസിസിഎ) സംഘടിപ്പിച്ച കോണ്‍ക്രീറ്റ് ഇന്‍ ലൈഫ് 2024 -25 ഫോട്ടോ മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍മാരായ അന്‍വര്‍ സാദത്ത് ടി എ, റാഫി അഫി എന്നിവരാണ് വിജയികളായത്. തൃശൂര്‍ സ്വദേശിയാണ് അന്‍വര്‍ സാദത്ത്. റാഫി അഫി മലപ്പുറം സ്വദേശിയും.

ജിസിസിഎ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20,000ത്തിലധികം ഫോട്ടോകൾ മൽസരത്തിനെത്തി . ആകെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. അന്‍വര്‍ അര്‍ബന്‍ കോണ്‍ക്രീറ്റ് വിഭാഗത്തില്‍ വിജയിച്ചപ്പോള്‍, റാഫി പീപ്പിള്‍സ് ചോയിസ് വിഭാഗത്തില്‍ വിജയിയായി. അന്‍വര്‍ സാദത്ത് 2,500 ഡോളറും റാഫി 5,000 ഡോളറും ക്യാഷ് പ്രൈസ് വിഭാഗത്തില്‍ നേടി.

content highlights: two malayali photographers won international photography award

To advertise here,contact us