ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത്

ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയാണെന്നും കത്തോലിക്കാ കോൺഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു

തൃശൂർ: ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ലെന്ന് സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾ പലതരത്തിൽ വിവേചനം നേരിടുന്നു. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു. ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയാണെന്നും കത്തോലിക്കാ കോൺഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Content Highlights- Mar Andrews Thazhath says he is not afraid of the atrocities being committed against Christians in the country

To advertise here,contact us