പത്തനംതിട്ട: കൊടുമണില് ഹോം നഴ്സിനെ കുത്തിപ്പരിക്കേല്പ്പിച്ചു. കൊടുമണ് ഐക്കാടാണ് സംഭവം. ഹോം നഴ്സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന് തോമസാണ് കുത്തിയത്. ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന് തന്നെ ആശുപത്രിയിലെത്തിച്ചു. കൊടുമണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടില് വെച്ചാണ് വിജയക്ക് കുത്തേറ്റത്.
Content Highlights: Home Nurse attacked in Pathanamthitta