'അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കലാവേട്ട അവസാനിപ്പിക്കുക'; പ്രസ്താവനയുമായി പ്രമുഖർ

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്ന് ചൂണ്ടിക്കാട്ടി കലാസാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിറക്കി

കൊച്ചി: സിനിമയ്ക്കും മറ്റ് കലാരൂപങ്ങൾക്കും നേരെ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഭീഷണിയും അക്രമവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കലാസാംസ്കാരിക പ്രവർത്തകർ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്ന് ചൂണ്ടിക്കാട്ടി കലാസാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിറക്കി.

രാജ്യം ഭരിക്കുന്ന ആർഎസ്എസ്/ബിജെപി 'എമ്പുരാൻ' എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണ്. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കലാ സാംസ്കാരികപ്രവർത്തകരുടെ പ്രസ്താവനയുടെ പൂർണ രൂപം

കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ ദുരുപ്രയോഗം ചെയ്ത് കലയേയും സംസ്കാരത്തേയും തകർക്കാനുള്ള നീക്കത്തിൽ നിന്നു പിന്തിരിയുക. രാജ്യം ഭരിക്കുന്ന ആർ.എസ്.എസ്/ബി.ജെ.പി. 'എമ്പുരാൻ' എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണ്. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണ്.

ഇപ്പോൾ അവിടെന്നും കടന്ന് സിനിമാപ്രവർത്തകർക്കു നേരെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അഴിച്ചു വിട്ടിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ പ്രധാനിയായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരിക്കുന്നു. സിനിമയുടെ സംവിധായകനും നടനുമായ പൃഥിരാജിന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഭീഷണി നോട്ടീസ് കിട്ടി. മറ്റൊരു നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരും ഭീഷണിയിലാണ്. സിനിമ എന്ന മഹത്തായ ജനകീയ കലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടക്കുന്നത്. സിനിമക്കെതിരായ അക്രമത്തെ പാർലിമെൻ്റിൽ അപലപിച്ചതിൻ്റെ പേരിൽ ജോൺ ബ്രിട്ടാസ് എം.പി.ക്കു നേരെ പരിവാർ വളണ്ടിയർമാർ വധഭീഷണി മുഴക്കുന്നു.

എമ്പുരാൻ സിനിമ, രാജ്യത്തെ ദളിത് /പിന്നാക്ക / ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു നേരെ സംഘപരിവാർ നടത്തുന്ന വംശീയാക്രമണങ്ങൾക്കെതിരായ ഒരു താക്കീതായാണ് ഭവിച്ചത്. ഇത്തരം അക്രമണങ്ങൾ അതതു സമൂഹങ്ങളിലെ സ്ത്രീകളയും കുഞ്ഞുങ്ങളേയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ആ സിനിമ സൂചിപ്പിക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനപ്പെടുത്തിയ സംഭവമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഒരു മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു എന്ന കുറ്റത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു ജനങ്ങളാണ് അക്രമണത്തിനിരയായി കൊല്ലപ്പെടത്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അന്ന് അവിടെ അഴിഞ്ഞാടി.

വിഭജനകാലത്തെ വർഗ്ഗീയകലാപങ്ങൾ പോലെ ഗാന്ധിവധം പോലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യ വേദനാജനകമായ ഒരു ഇന്ത്യൻ അനുഭവമാണ്. ഒരു ജനതയുടെ അനുഭവത്തെ മറന്നുകൊണ്ട് കലക്കും സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. തങ്ങളുടെ സാംസ്കാരിക അധിനിവേശത്തിന് തടസ്സമുണ്ടാക്കുന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ചാൽ തകർത്തുകളയും എന്ന ഭീഷണിയാണ് കലാകാരന്മാർക്കു നേരെ ആർ.എസ്.എസും അവരുടെ കേന്ദ്രസർക്കാരും നടത്തുന്നത്.

സിനിമക്കും മറ്റു കലാരൂപങ്ങൾക്കും നേരെ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൻ നടക്കുന്ന ഭീഷണിക്കും അക്രമത്തിനുമെതിരെ കേരളത്തിലെ കലാസാംസ്കാരിക പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.

എം കെ സാനുഷാജി എൻ കരുൺസച്ചിദാനന്ദൻഎം മുകുന്ദൻഎൻ.എസ് മാധവൻവൈശാഖൻകമൽസുനിൽ പി. ഇളയിടംകെ.പി.മോഹനൻഅശോകൻ ചരുവിൽഅജിതകെ ഇ എൻഗ്രേസികെ.ആർ.മീരബന്യാമിൻഇ പി രാജഗോപാലൻഹമീദ് ചേന്ദമംഗലൂർപ്രിയനന്ദനൻഏഴാച്ചേരി രാമചന്ദ്രൻകലാമണ്ഡലം ശിവൻ നമ്പൂതിരിപ്രഭാവർമ്മകെ പി രാമനുണ്ണിവി.കെ.ശ്രീരാമൻഎം എം നാരായണൻറഫീക് അഹമ്മദ്അയ്മനം ജോൺഎൻ.പി.ഹാഫിസ് മുഹമ്മദ്ശാരദക്കുട്ടിറോസ് മേരിടി.എസ്.ശ്യാംകുമാർഅഷ്ടമൂർത്തിഎസ് ഹരീഷ്ടി.ഡി.രാമകൃഷ്ണൻഇ.സന്തോഷ്കുമാർമാനസിഗ്രേസിഇബ്രാഹിം വേങ്ങരടി.ആർ.അജയൻബി.എം.സുഹറഎം.നന്ദകുമാർമുരുകൻ കാട്ടാക്കടപി.കെ.പോക്കർഇ പി ശ്രീകുമാർസുരേഷ് ബാബു ശ്രീസ്ഥഎസ്.എസ്.ശ്രീകുമാർകരിവെള്ളൂർ മുരളിസന്തോഷ് കീഴാറ്റൂർആലങ്കോട് ലീലാകൃഷ്ണൻപി എൻ ഗോപീകൃഷ്ണൻഅൻവർ അലിവീരാൻകുട്ടിജമാൽ കൊച്ചങ്ങാടിഎം.ആർ.രേണുകുമാർമധുപാൽമുരളി ചിരോത്ത്എബി എൻ ജോസഫ്സി പി അബൂബക്കർരാവുണ്ണിഅലോഷിശ്രീജ ആറങ്ങോട്ട്കരവിധു വിൻസൻ്റ്വിജയകുമാർചെം പാർവ്വതിസുജ സൂസൻ ജോർജ്ജി.എസ്.പ്രദീപ്ടി.പി.വേണുഗോപാലൻസുരേഷ് ഒ പികെ.രേഖമ്യൂസ് മേരിബീന ആർ ചന്ദ്രൻജോളി ചിറയത്ത്പി പി കുഞ്ഞികൃഷ്ണൻഅലോഷിജി.പി രാമചന്ദ്രൻഅമൽവിനോദ് കൃഷ്ണപി കെ പാറക്കടവ്പ്രമോദ് പയ്യന്നൂർഇയ്യങ്കോട് ശ്രീധരൻപി.എ.എം ഹനീഫ്സഹീറലിബി.അനന്തകൃഷ്ണൻകമറുദീൻ ആമയംമനോജ് വെള്ളനാട്ചെം പാർവതിമണമ്പൂർ രാജൻബാബുടി.കെ.ശങ്കരനാരായണൻഅഡ്വ.സി.ഷുക്കൂർസംഗീത ചേനംപുള്ളിഐസക്ക് ഈപ്പൻപി.കെ.പാറക്കടവ്കാരക്കാമണ്ഡപം വിജയകുമാർആർ ശ്യാംകൃഷ്ണൻസെബാസ്റ്റ്യൻ കവിഗായത്രി വർഷശ്രീജ നെയ്യാറ്റിൻകരഡോ.ജിനേഷ് കുമാർ എരമംനാരായണൻ കാവുമ്പായിഒലീന എ.ജി.സുരേഷ് എതിർദിശകെ.കെ.രമേഷ്എ വി അജയകുമാർആർ പാർവ്വതിദേവിമുണ്ടൂർ സേതുമാധവൻപി ഗംഗാധരൻഎൻ കെ ഗീതടി കെ നാരായണദാസ്ശ്രീജ പള്ളംകെ ജയദേവൻകലാമണ്ഡലം വാസുദേവൻആര്യൻ കണ്ണനൂർസി പി ചിത്രഭാനുസി പി ചിത്രഇ രാമചന്ദ്രൻഫാറൂഖ് അബ്ദുൾ റഹിമാൻശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിരാഹുൽ എസ്ശീകൃഷ്ണപുരം മോഹൻദാസ്പെരിങ്ങോട് ചന്ദ്രൻമണ്ണൂർ ചന്ദ്രൻസി ചന്ദ്രൻകെ ബി രാജാനന്ദ്ചെർപ്പുളശ്ശേരി ശിവൻകലാമണ്ഡലം ഐശ്വര്യവി എസ് ബിന്ദുരവിത ഹരിദാസ്വി ഡി പ്രേംപ്രസാദ്എം എൻ വിനയകുമാർകെ കെ ലതികഡി ഷീലഎം കെ മനോഹരൻ

Content Highlights: Kerala's art and cultural activists demand end to the threats against cinema by central government

To advertise here,contact us