ചന്ദ്രബോസ് വധക്കേസ്; പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ചു

സർക്കാരിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്നും ഹൈക്കോടതി അറിയിച്ചു

കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. സർക്കാരിൻ്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഉത്തരവ്. സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ മതിയായ കാരണമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനം. സർക്കാരിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്നും ഹൈക്കോടതി അറിയിച്ചു.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച്നിസാം ചന്ദ്രബോസിനെ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതിയായ നിസാമിനെ ഏഴ് വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവും 80,30,000 രൂപ പിഴയും നൽകി ശിക്ഷിച്ചിരുന്നു.

Content Highlights- Chandrabose murder case: Accused Mohammed Nisham granted 15-day parole

To advertise here,contact us