ലഹരി കടത്ത് സംഘത്തിലെ പ്രധാനി; ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ പോയി പിടികൂടി അരീക്കോട് പൊലീസ്

ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പൊലീസ് പിടികൂടിയത്

മലപ്പുറം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ പോയി പിടികൂടി അരീക്കോട് പൊലീസ്. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ ആണ് അറസ്റ്റിലായത്. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പൊലീസ് പിടികൂടിയത്.

അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ പൊലീസ് എത്തുകയായിരുന്നു.

അതേസമയം ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ.

Content Highlight :Areekode police arrest Ugandan woman, leader of drug trafficking gang, from Bangalore

To advertise here,contact us