തൃശൂര്: മാളയില് നിന്ന് കാണാതായ ആറ് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അയല്വാസിയായ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിലും ഇയാള് ഉണ്ടായിരുന്നു. പെരുമാറ്റത്തില് സംശയം തോന്നിയ നാട്ടുകാര് ജോജോയെ പിടിച്ച് പൊലീസില് ഏല്പിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില് കുട്ടി കുളത്തില് ഉണ്ടെന്ന് ജോജോ പറഞ്ഞു. ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂര് പിന്നിട്ടിരുന്നു. തുടര്ന്ന് കുളത്തില് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മാള മഞ്ഞളി വീട്ടില് അജീഷിന്റെ മകനും യുകെജി വിദ്യാര്ത്ഥിയുമായ ആബേലിനെ കാണാതായത്.
Content Highlights- Death of six years old in mala become murder says police