ഇടുക്കി: പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കൾ. 11 മണിയോടെ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുകയും സമീപത്തെ പടുതകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Content Highlights: one and a half year old boy died after falling into a pond in Pooppara