ബോണക്കാട് പുരുഷന്റെ മൃതദേഹം; തലയും ഉടലും കാലും വേർപെട്ട നിലയിൽ; ശരീരഭാഗങ്ങൾ കണ്ടെടുത്തത് മൂന്നിടത്ത് നിന്ന്

കണ്ടെത്തിയ മൃതദേഹ ഭാഗത്ത് ഭഗവാൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: ബോണക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. വിതുര - ബോണക്കാട് വനത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കുരുശുമല തീർത്ഥാടന കേന്ദ്രത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. തലയും ഉടലും കാലും വേർപെട്ട നിലയിലായിരുന്നു. മൂന്നിടങ്ങളിൽ നിന്നായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വിതുര പൊലീസും വനം വകുപ്പും സ്ഥലത്ത് എത്തി പരിശോധന നടത്തിവരികയാണ്. കണ്ടെത്തിയ മൃതദേഹ ഭാഗത്ത് ഭഗവാൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Content highlights- Unidentified body found in Bonakad, body parts recovered from three places

To advertise here,contact us