തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് മേല്ക്കൈ. പത്തംഗ വിദ്യാര്ത്ഥി സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ആറ് സീറ്റും കെഎസ്യുവിന് മൂന്നും എംഎസ്എഫിന് ഒരു സീറ്റും ലഭിച്ചു. കേരള സര്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംഎസ്എഫ് പ്രതിനിധി സെനറ്റിലേക്ക് വിജയിക്കുന്നത്.
വൈഭവ് ചാക്കോ(ലോ അക്കാദമി), എസ് ആര് നിരഞ്ജന്(കാര്യവട്ടം ക്യാംപസ്), ആര് ബി റിനോ സ്റ്റീഫന്( ലോ കോളേജ്), സൗരവ് സുരേഷ്( എസ് ഡി കോളേജ്), എം എസ് ദേവിനന്ദന( എസ്എന് കോളേജ് കൊല്ലം), എച്ച് എസ് മുസാഫിര് അഹമ്മദ്( നിലമേല് എന്എസ്എസ്) എന്നിവരാണ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ സ്ഥാനാര്ത്ഥികള്.
സിംജോ സാമുവൽ സഖറിയ( ലൊയേള കോളേജ് ഓഫ് സോഷ്യല് സയന്സ്, തിരുവനന്തപുരം), മുഹമ്മദ് ഷിനാസ് ബാബു, സല്മാന് ഫാരിസ്( ലോ അക്കാദമി ലോ കോളേജ്) എന്നിവരാണ് വിജയിച്ച കെഎസ്യു സ്ഥാനാര്ത്ഥികള്.
എംഎസ്എം കായംകുളം വിദ്യാര്ത്ഥിനിയായ ജാസ്മിയാണ് സെനറ്റിലേക്ക് വിജയിച്ച എംഎസ്എഫ് സ്ഥാനാര്ത്ഥി.
കേരള സര്വകലാശാല യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പില് എസ്എഫ്ഐ ജ്ജ്വല വിജയം നേടിയിരുന്നു. ഏഴ് സീറ്റില് ആറ് സീറ്റുകള് എസ്എഫ്ഐ നേടി. വൈസ് ചെയര്പേഴ്സണ് സീറ്റില് കെഎസ്യു ജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റിയില് അഞ്ചില് നാല് സീറ്റില് എസ്എഫ്ഐയും ഒന്നില് കെഎസ്യുവും വിജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റിലും വിജയം കണ്ടെത്താന് എസ്എഫ്ഐക്ക് കഴിഞ്ഞിരുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില് എസ്എഫ്ഐ 11 സീറ്റിലും കെഎസ്യു നാല് സീറ്റിലും വിജയിച്ചിരുന്നു. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില് എസ്എഫ്ഐ നാല് സീറ്റിലും കെഎസ്യു ഒരു സീറ്റിലും വിജയിച്ചു.
Content Highlights: SFI has six seats in the Kerala Senate; KSU has three, MSF has one