പാലക്കാട്: പട്ടാമ്പിയിൽ വയോധികനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല പറക്കാട് ചോഴിയംപറമ്പത്ത് ഉണ്ണികൃഷ്ണ ( 60 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ പശുവിനെ കെട്ടാനായി ഉണ്ണികൃഷ്ണൻ പറമ്പിലേക്ക് പോയിരുന്നു. ഏറെ നേരമായിട്ടും മടങ്ങി വാരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണൻ പറമ്പിൽ കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഉണ്ണികൃഷ്ണനെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlights- Elderly man found dead in Pattambi after going to tie a cow