കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ച നിലയില്‍

കണ്ണൂര്‍ സ്വദേശിയായ 17കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന പതിനേഴുകാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്.

കണ്ണൂര്‍ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍ ഒറ്റയ്ക്കാണ് കുട്ടി താമസിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights: 17-year-old found dead in juvenile home

To advertise here,contact us