മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

Content Highlights: Youth stabbed to death in Perinthalmanna

To advertise here,contact us