എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട്; വീണാ വിജയൻ പ്രതിയായ SFIO കുറ്റപത്രത്തിൻ്റെ പകർപ്പ് ഇഡിക്ക്‌ കൈമാറും

പകർപ്പ് കൈമാറാൻ കോടതി അനുമതി നൽകി

കൊച്ചി: എക്സാലോജിക്-സി എം ആർ എൽ സാമ്പത്തിക ഇടപാടിൽ SFIOയുടെ കുറ്റപത്രത്തിന്റെ പകർപ്പ് ഇ ഡിക്ക്‌ കൈമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഇത് സംബന്ധിച്ച അനുമതി നൽകിയത്. കുറ്റപത്രത്തിന്റെ പകർപ്പ് ഇന്ന് ഇ ഡിക്ക്‌ ലഭിച്ചേക്കും. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പക‍ർപ്പ് തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ ഭാ​ഗത്ത് നിന്ന് ഉത്തരവുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ തന്നെ ഇഡിക്ക് കുറ്റപത്രം ലഭിക്കും. പക‍ർപ്പ് ലഭിച്ചാൽ ഇഡിക്ക് വിശദമായ അന്വേഷണത്തിലേക്ക് കടക്കാൻ സാധിക്കും.

ശേഷം കുറ്റപത്രത്തിന്റെ പകർപ്പ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് നൽകണോ എന്ന കാര്യത്തിൽ ഉൾപ്പടെ ഇഡി തീരുമാനം എടുക്കുക. ഒപ്പം സിഎംആ‍എൽ എംഡി, സിഎംആ‍എൽ ഉദ്യോ​ഗസ്ഥരടക്കമുള്ളവ‍‍ക്കടക്കം നോട്ടീസ് നൽകണോ എന്നതിലും വ്യക്തത വരും.

Content Highlights:Exalogic-CMRL financial transaction; SFIO will hand over a copy of the chargesheet to ED

To advertise here,contact us