പ്ലാസ്റ്റിക്ക് കണിക്കൊന്ന ഉപയോഗത്തിൽ കേസെടുത്തു; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്

കോഴിക്കോട്: വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ പ്ലാസ്റ്റിക് കൊന്നപൂക്കൾ ഇടംപിടിക്കാൻ തുടങ്ങിയത്. നഗരങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സുലഭമായി ലഭിക്കുന്ന ഈ പ്ലാസ്റ്റിക് പൂക്കൾ മുൻ വർഷങ്ങളിലും വിപണിയിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്നത് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.

Content Highlights- Human Rights Commission takes action against plastic bag use, files case

To advertise here,contact us