കൊല്ലത്ത് 26കാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ശരണ്യമോളുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കൊല്ലം: കൊല്ലത്ത് നെടുവത്തൂരിൽ 26-കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശിയായ അനീഷിന്റെ ഭാര്യ ശരണ്യമോൾ (26) ആണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമികനി​ഗമനം. ശരണ്യമോളുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് താൻ മാത്രമാണ് ഉത്തരവാദി എന്ന് മാത്രമാണ് കുറിപ്പിലുള്ളത്.

ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

content highlights : 26-year-old woman found dead at home in Kollam

To advertise here,contact us