കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്

കോട്ടയം: പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് അപകടം ഉണ്ടായത്.

Content Highlights: Bus carrying Sabarimala pilgrims overturns in Kanamala Erumeli

To advertise here,contact us