കോട്ടയം: കുടുംബങ്ങളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരെ പൂട്ടാൻ പുതിയ നടപടിയുമായി ഏറ്റുമാനൂർ പൊലീസ്. മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടണമെന്നാണ് ഏറ്റുമാനൂർ പൊലീസിൻ്റെ തീരുമാനം. ഇത്തരത്തിൽ ദിവസവും 100 ആളുകൾക്കടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ. ഒപ്പിടാൻ എത്താത്തവരെ കൃത്യമായി വിളിച്ച് കാര്യം തിരക്കുമെന്നും ഒപ്പിടൽ നിർത്തണമെങ്കിൽ ഭാര്യ 'ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടിൽ നിർത്തിക്കോ' എന്ന് പറയണം എന്നും ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസൽ അബ്ദുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് ഏറ്റുമാനൂർ പൊലീസിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിൻ്റെ പൂർണ രൂപം
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ല യിൽ തന്നെ കൂടുതൽ,അതിൽ 500 അടുത്ത് കുടുംബ പ്രശ്നങ്ങൾ).ഇതിൽ ഒരു 10ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ettumanoor. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല sir, ഒപ്പിടിൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യം ആയിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തി ആണ് നടത്തി ആണ് ഏറ്റുമാനൂർ പോലീസ് കാർ 100കണക്കിന് ആത്മഹകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ 2 മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും 2 കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് inquest ടേബിളിൽ പെറുക്കി വെച്ച് inquest നടത്തുമ്പോൾ എന്റെ sidru വിന്റെ യും ayana യുടയും മുഖങൾ മനസ്സിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും carithas ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ....
Content Highlights- Different action against those who cause trouble while drunk