മദ്രസയിലേക്ക് പോയ 12കാരിക്ക് നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്

ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്

കൽപറ്റ: വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

Content Highlights- 12-year-old girl who went to madrasa attacked by stray dog, seriously injured

To advertise here,contact us