'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാൽവെട്ടുമെന്ന് പറഞ്ഞിട്ടില്ല, പരാമർശം വളച്ചൊടിക്കുന്നു'; പ്രശാന്ത് ശിവൻ

രാഹുലും കോൺഗ്രസും ഇരവാദം ഉന്നയിക്കുന്നുവെന്ന് പ്രശാന്ത് ശിവൻ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭീഷണി ഉയർത്തിയെന്ന കോൺഗ്രസ് ആരോപണത്തിൽ പ്രതികരിച്ച് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാൽവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രശാന്ത് ശിവൻ വ്യക്തമാക്കി.

രാഹുലിൻ്റെ കാല് വെട്ടുമെന്ന് താൻ പറഞ്ഞത് തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. പാലക്കാട് കാൽകുത്താൻ അനുവദിക്കില്ലെന്ന പരാമർശത്തെ വളച്ചൊടിക്കുന്നു. ഇരവാദം ഉന്നയിക്കുകയാണ് രാഹുലും കോൺഗ്രസും. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വികസനത്തെ അട്ടിമറിക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമമെന്നും പ്രശാന്ത് ശിവൻ. രാഹുലിനെതിരെ ഉൾപ്പെടെ ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലായെന്നും അത്തരം ശൈലി പാടില്ല എന്നതുമാണ് തൻ്റെ നിലപാടെന്നും പ്രശാന്ത് ശിവൻ കൂട്ടിചേർത്തു.

അതേ സമയം, നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകിയതിൽ യാതൊരു നിമയ വിരുദ്ധതയും ഇല്ലായെന്ന് പ്രശാന്ത് പറഞ്ഞു. രാഹുലിനെതിരെ ഉൾപ്പെടെ ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലായെന്നും അത്തരം ശൈലി പാടില്ല എന്നതുമാണ് തൻ്റെ നിലപാടെന്നും പ്രശാന്ത് ശിവൻ കൂട്ടിചേർത്തു.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലായിരുന്നു വീണ്ടും ഭീഷണി ഉണ്ടായത്. നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനിടെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി തുടര്‍ന്നു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. പിന്നാലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തിയിരുന്നു.

Content Highlights- 'did not say that he would cut off the legs of the Rahul, he is distorting the remark'; Prashant Sivan

To advertise here,contact us