കോഴിക്കോട്: പി കെ നവാസ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നിലവില് എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷനാണ് നവാസ്. എംഎസ്എഫ് അദ്ധ്യക്ഷനെന്ന നിലയിലുള്ള പ്രകടനം മുന്നിര്ത്തിയാണ് നവാസിനെ പുതിയ ചുമതലയിലേക്ക് പരിഗണിക്കുന്നത്. നിലവില് സംഘടന സംസ്ഥാന അദ്ധ്യക്ഷന് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല് സെക്രട്ടറി പി കെ ഫിറോസുമാണ്.
നിലവിലെ കമ്മിറ്റിയിലെ രണ്ട് പേര്ക്ക് പ്രായപരിധിയില് ഇളവ് നല്കണമെന്ന ശുപാര്ശ തള്ളി. ടി പി ജിഷാനും സി കെ മുഹമ്മദാലി എന്നിവര്ക്കാണ് ഇളവ് ആവശ്യപ്പെട്ടിരുന്നത്. ശുപാര്ശ തള്ളിയതോടെ നിലവിലെ എംഎസ്എഫ് ഭാരവാഹികള്ക്ക് സംഘടന തലപ്പത്തേക്ക് വരാന് അവസരമായി.
ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് നേതാക്കളെയാണ് പരിഗണിക്കുന്നത്. മിസ്ഹബ് കീഴരിയൂര്, സി കെ നജാഫ്, ഫാത്തിമ തഹ്ലിയ എന്നിവരെയാണ് പരിഗണിക്കുന്നത്.
അതേ സമയം യൂത്ത് ലീഗ് സമിതികളില് വനിതാ സംവരണം നടപ്പിലാക്കാന് തീരുമാനിച്ചിരുന്നു. 20 ശതമാനം സംവരണമാണ് ഏര്പ്പെടുത്തിയത്. ഭരണഘടന പരിഷ്കരണ സമിതിയുടെ നിര്ദേശം സംസ്ഥാന സമിതിയും പ്രവര്ത്തക സമിതിയും അംഗീകരിച്ചതോടെ മെയ് മുതല് തുടങ്ങുന്ന അംഗത്വ കാമ്പയിനോടെ സംവരണം പ്രാവര്ത്തികമാകും. ശാഖാ തലം മുതല് സംസ്ഥാന സമിതി വരെ 20 ശതമാനം വനിതകളായിരിക്കും. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലും സംവരണം യാഥാര്ത്ഥ്യമാക്കും.
Content Highlights: PK Navas may become Youth League state president