'എന്റെ അടുത്തുവരേണ്ട, വയർകുത്തിക്കീറും ഞാൻ'; മദ്യലഹരിയിൽ കത്തിയുമായി കൊലവിളി; പ്രതി പിടിയിൽ

സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ പരാക്രമം

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിൽ മദ്യലഹരിയിൽ അയൽവാസികൾക്ക് നേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റിൽ. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്. മദ്യപിച്ച് കത്തിയുമായി എത്തിയ റാഫി, കുത്തി കൊല്ലുമെന്നായിരുന്നു അയൽവാസികളെ ഭീഷണിപ്പെടുത്തിയത്.

തിരൂരങ്ങാടി മാനിപ്പാടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള അയൽപക്കത്തെ വീടിന് നേരെയായിരുന്നു യുവാവിന്റെ പരാക്രമം.കയ്യിൽ കത്തിയുമേന്തി അയൽപക്കത്തെ വീടിന് മുൻപിൽ എത്തിയ യുവാവ് വീട്ടുകാരെ ഭീഷണിപ്പെടുത്തി.'തനിക്ക് നേരെ വന്നാൽ ആരായാലും വയർ കുത്തി കീറും' എന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇയാൾ നിരവധി കഞ്ചാവ് കേസിൽ ഉൾപ്പടെ പ്രതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് റാഫിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

content highlights : Drunk man threatens with knife; Suspect arrested

To advertise here,contact us