പത്തനംതിട്ട: കോന്നി ആനക്കൂട്ടില് കോണ്ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസ്സുകാരന് മരിച്ചതില് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കെ യു ജനീഷ് കുമാര് എംഎല്എ. ഉത്തരവാദികളായ സുരക്ഷാ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും കെ യു ജനീഷ് കുമാര് പറഞ്ഞു. നാല് വയസ്സുകാരന്റെ മരണത്തിനിടയാക്കിയ കോണ്ക്രീറ്റ് തൂണിന് ഉറപ്പില്ലായിരുന്നുവെന്നും എംഎല്എ പറഞ്ഞു.
കോണ്ക്രീറ്റ് തൂണുകള് അവിടെ സ്ഥാപിക്കേണ്ട യാതൊരു കാര്യവുമില്ല. കോന്നി ആനത്താവളം താല്ക്കാലികമായി അടച്ചു. സുരക്ഷാ പരിശോധനകള് പൂര്ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഇനി തുറക്കുകയെന്നും എംഎല്എ അറിയിച്ചു. ഇന്ന് രാവിലെയാണ് പത്തനംതിട്ട കോന്നി ആനത്താവളത്തിലെത്തിയ നാല് വയസ്സുകാരന് കോണ്ഗ്രീറ്റ് തൂണ് ദേഹത്ത് വീണ് മരിച്ചത്.
ഉത്തരവാദിയായ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില് വീഴ്ച സംഭവിച്ചതായാണ് മനസിലാക്കുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററില് നിന്ന് അടിയന്തര റിപ്പോര്ട്ട് തേടിയതായും മന്ത്രി പറഞ്ഞു.
അടൂര് കടമ്പനാട് അജി ശാരി ദമ്പതികളുടെ ഏക മകന് അഭിരാമാണ് മരിച്ചത്. പരിക്കേറ്റ അഭിരാമിനെ കോന്നി താലൂക്ക് ആശുപത്രിയില് ഉടന് എത്തിച്ചു പരിക്ക് ഗുരുതരമായതിനാല് പത്തനംതിട്ട ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ കല്ലേലിയില് ക്ഷേത്ര ദര്ശനത്തിന് ശേഷമാണ് കുടുംബം കോന്നി ആനത്താവളത്തില് എത്തിയത്, അമ്മയോടും മറ്റ് ബന്ധുക്കളോടും ഒപ്പമാണ് അഭിരാം കോന്നി ആനത്താവളത്തില് എത്തിയത്. അഭിരാം കോണ്ക്രീറ്റ് തൂണില് പിടിച്ച് നിന്നപ്പോള് അടിവശം ഇളകി തൂണ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് അഭിരാമിന്റെ പിതാവിന്റെ സഹോദരന് അനിലും സുഹൃത്ത് ഹരീഷും പറഞ്ഞു.അഭിരാമിന്റെ പിതാവ് വിദേശത്താണ്.
Content Highlights: K U Jenish Kumar MLA Reaction over konni anakootil accident