കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് പൊലീസ്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക.
അതേ സമയം നടന് ഷൈന് ടോം ചാക്കോ തിങ്കളാഴ്ച ഐസിസിക്ക് മുമ്പില് ഹാജരാകുമെന്ന് പിതാവ് ചാക്കോ. തിങ്കളാഴ്ച ഷൈന് നേരിട്ട് ഹാജരാകുമെന്ന് ചാക്കോ റിപ്പോര്ട്ടറിനോട് പറഞ്ഞു. എഎംഎംഎ സംഘടനയില് നിന്നും വിനു മോഹന് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി വിന് സിയുടെ പരാതിയില് വിശദീകരണം തേടിയിരുന്നുവെന്നും ഷൈന് വിശദീകരണം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷണവുമായി സഹകരിക്കും. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും ചാക്കോ പറഞ്ഞു. പൊലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈന് ബന്ധപ്പെട്ടിട്ടില്ലെന്നും വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷൈന് ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
അതേസമയം പരാതിയില്ലെങ്കിലും ഷൈനിനെതിരെ എക്സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല് എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
പരാതിയില് തുടര്നടപടികള്ക്ക് താല്പര്യമില്ലെന്ന് വിന് സിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാല് നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില് അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. വിന് സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സിനിമാ മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിന് സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില് മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന് പറഞ്ഞു. നടിയുടെ സമീപനം അഭിനന്ദാര്ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
content highlights : Shine Tom Chacko must appear for questioning at 10 am tomorrow; notice issued