മലപ്പുറം: പി വി അന്വറിന്റെ പഴയ എംഎല്എ ഓഫീസ് ഇനി തൃണമൂല് കോണ്ഡഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ്. നിലമ്പൂര് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഓഫീസ് മാറ്റിയത്.
അന്വര് എംഎല്എ സ്ഥാനം രാജി വെച്ചതിനു പിന്നാലെ ഓഫിസിലെ ബോര്ഡ് ഉള്പ്പടെ മാറ്റിയിരുന്നു. ആര്യാടന് ഷൗക്കത്തിന്റെ വീടിന്റെ മുന്പിലാണ് ഓഫീസ്.
നിലമ്പൂരില് യുഡിഎഫ് നിര്ത്തുന്ന സ്ഥാനാര്ഥിയെ വിജയിപ്പിക്കുക എന്നതു മാത്രമാണ് തൃണമൂല് കോണ്ഗ്രസിന്റെ നിലപാടെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചീഫ് കോര്ഡിനേറ്റര് കെ ടി അബ്ദുറഹ്മാന് പ്രതികരിച്ചിരുന്നു.
അതിനിടെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്ക്കാലികമായി വിച്ഛേദിക്കുകയാണെന്ന് പി വി അന്വര് അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള് സഹകരിക്കണമെന്നും ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ടെന്നുമായിരുന്നു അന്വര് കുറിച്ചത്.
Content Highlights: Anvar's old MLA office is now the Trinamool Congress's committee office