കൊച്ചി: നടന് ഷൈന് ടോം ചാക്കോ അറസ്റ്റില്. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. നടന് ഷൈന് ടോം ചാക്കോയെ ലഹരിക്കേസില് അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെന്ട്രല് എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ഡിപിഎസ് നിയമത്തിലെ 27 ബി, 29, ബിഎന്എസ് നിയമത്തിലെ 238 വകുപ്പുകള് ഷൈനിനെതിരെ ചുമത്തി. എന്ഡിപിഎസ് നിയമം 27 ബി - നിയമവിരുദ്ധ ലഹരി ഉപയോഗിക്കുകയെന്നതാണ്. ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാം.
ഷൈൻ്റെ മൊഴികളില് വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില് ഡാന്സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന് സജീറിനെ അറിയാമെന്ന് ഷൈന് മൊഴി നല്കി. ഷൈന് പ്രതികള്ക്ക് സാമ്പത്തിക സഹായം നല്കിയെന്നും പൊലീസ് പറഞ്ഞു.
ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില് നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷെെനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിൻ്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
നോര്ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന് ഹാജരായത്. സ്റ്റേഷനില് ഹാജരായ ഷൈനിനോട് മാധ്യമങ്ങള് പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.
Content Highlights: Case against Shine Tom Chacko