'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി-ആര്‍എസ്എസ് ഭീഷണി'; കെപിസിസി പ്രതിഷേധം 29ന്

അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്റെ പ്രമേയ റിപ്പോര്‍ട്ടിംഗിനായി ജില്ലാനേതൃയോഗങ്ങളും കെപിസിസി വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘപരിവാറിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെയും ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. വൈകുന്നേരം 4ന് കോട്ടമൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍,കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്റെ പ്രമേയ റിപ്പോര്‍ട്ടിംഗിനായി ജില്ലാനേതൃയോഗങ്ങളും കെപിസിസി വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ 30 വരെയുള്ള തീയതികളില്‍ വിവിധ ജില്ലാ നേതൃയോഗങ്ങള്‍ ചേരുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

തിരുവനന്തപുരം- ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.30, കൊല്ലം- 22ന് രാവിലെ 10.30, പത്തനംതിട്ട- 22ന് ഉച്ചയ്ക്ക് 2.30, ആലപ്പുഴ- 30ന് ഉച്ചയ്ക്ക് 2.30, കോട്ടയം- 30ന് രാവിലെ 10.30, ഇടുക്കി, എറണാകുളം-28ന് ഉച്ചയ്ക്ക് 2, തൃശൂര്‍-30ന് രാവിലെ 10.30, പാലക്കാട്-23ന് രാവിലെ 11, മലപ്പുറം-28ന് രാവിലെ 10, വയനാട്- 28ന് ഉച്ചയ്ക്ക് 2, കോഴിക്കോട്-21ന്, കണ്ണൂര്‍-24ന് രാവിലെ 10.30, കാസര്‍ഗോഡ്-23ന് രാവിലെ 10.30 എന്നീ തീയതികളില്‍ ജില്ലാ നേതൃയോഗങ്ങള്‍ നടക്കും.

Content Highlights: Congress says it will organize a public protest meeting at palakkad

To advertise here,contact us