തെളിവുകൾ ശേഖരിച്ച് പൊലീസ്; ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക

കൊച്ചി: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

നടൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചു എന്നാണ് സൂചന. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട് നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്.

NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുത്താൽ ഷൈനിന് കുരുക്ക് മുറുകും. കുറ്റകൃത്യത്തിനായുള്ള പ്രേരണയോ ഗൂഡാലോചനയോ നടത്തിയാൽ കേസെടുക്കാൻ കഴിയും എന്നതാണ് ഈ വകുപ്പിന്റെ പ്രത്യേകത. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേർക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാൻഡ് ഉൾപ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.

Content Highlights: SHINE TOM CHACKO TO BE ARRESTED

To advertise here,contact us