സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു; പുതുതായി രണ്ട് അംഗങ്ങൾ കൂടി, എ പത്മകുമാർ ഇല്ല

പുതുതായി രണ്ട് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. പുതുതായി രണ്ട് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കോമളം അനിരുദ്ധൻ, സി രാധാകൃഷ്ണൻ എന്നിവരെയാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. എ പത്മകുമാറിനെ തൽക്കാലം ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയില്ല. എ പത്മകുമാറിൻ്റെ ഒഴിവിലേക്ക് ആരെയും പരിഗണിച്ചില്ല. അച്ചടക്ക നടപടി തീരുമാനം വരും വരെ എ പത്മകുമാറിൻ്റെ സ്ഥാനം ഒഴിച്ചിടും.

പി ബി ഹർഷകുമാർ അധ്യക്ഷനായ ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു എന്നിവർ പങ്കെടുത്തു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ

രാജു എബ്രഹാംപി ജെ അജയകുമാർടി ഡി ബൈജുപി ആർ പ്രസാദ്പി ബി ഹർഷകുമാർആർ സനൽകുമാർഓമല്ലൂർ ശങ്കരൻസി രാധാകൃഷ്ണൻകോമളം അനിരുദ്ധൻ

നേരത്തെ, സംസ്ഥാനസമിതിയിലേക്ക് പരിഗണിക്കാത്തതിൽ മുന്‍ എംഎല്‍എ എ പത്മകുമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. 52 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നായിരുന്നു പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ പത്മകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.

Content Highlights: CPIM Pathanamthitta District Secretariat formed

To advertise here,contact us