കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുത്തൂർ കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് അപകടം ഉണ്ടായത്. മദ്യ ലഹരിയിൽ ടിനു ജോപ്പൻ കാറോടിച്ചതാണ് അപകടത്തിന് കാരണം എന്ന് പൊലീസ് അറിയിച്ചു. ഇഞ്ചക്കാട് തിരുവാതിരയിൽ ഷൈൻകുട്ട (33)നാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ടെനി ജോപ്പനെതിരെ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Content Highlights- One dead in bike-car collision in Kottarakkara, Oommen Chandy's former personal secretary in custody