മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ഏപ്രിൽ 23നാണ് പി വി അൻവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനത്തിൽ ധാരണയാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയിൽ മുന്നണി പ്രവേശനം സംബന്ധിച്ച് ധാരണയായില്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആലോചിക്കുന്നത്. മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും കൈകൊള്ളുക. ഏപ്രിൽ 23ന് ശേഷം തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും.
Content Highlights: PV Anvar-Congress meeting on April 23 UDF entry to be discussed