അയല്‍വാസിയെ കൊന്ന് വടകരയിലേക്ക് നാടുവിട്ടെത്തി; ഒടുവില്‍ പിടിയില്‍

കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാള്‍ നിര്‍മ്മാണ ജോലിക്ക് പോയിക്കൊണ്ടിരുന്നത്.

വടകര: അയല്‍വാസിയെ കൊലപ്പെടുത്തി നാടുവിട്ട ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ബംഗാളിലെ ഖണ്ടഘോഷ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാള്‍ പൊലീസ് പിടികൂടിയത്. ചോമ്പാലയില്‍ നിന്നാണ് ജെന്നി റഹ്‌മാനെ പിടികൂടിയത്.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു ജെന്നി റഹ്‌മാന്‍. പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ജെന്നി റഹ്‌മാനെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ജെന്നി റഹ്‌മാന്‍ നാടുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ താമസിച്ചാണ് ഇയാള്‍ നിര്‍മ്മാണ ജോലിക്ക് പോയിക്കൊണ്ടിരുന്നത്.

To advertise here,contact us