തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര് ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില് ആയിരുന്ന എന് ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന് സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര് ചീരോല്പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില് ഒന്നാം നമ്പര് വോട്ടര് ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന് ഭാസുരാംഗന്. ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്ക്കാര് പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില് നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന് സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.. റിപ്പോര്ട്ടര് എക്സ്ക്ലൂസീവ്.