കോട്ടയം: കോട്ടയം തിരുവാതുക്കലില് വൃദ്ധ ദമ്പതികളെ വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. വിജയ കുമാര്, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാര്ത്ത നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.
സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില് വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാര് വിരമിച്ച ശേഷം നാട്ടില് ഭാര്യക്കൊപ്പം കഴിയുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: Suspected double murder in Kottayam Elderly couple found dead at home