ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡീസി അന്തരിച്ചു

സാംസ്‌കാരിക രംഗത്ത് ഏറെ സജീവമായിരുന്നു പൊന്നമ്മ

കൊച്ചി: സാഹിത്യകാരനും പുസ്തക പ്രസിദ്ധീകരണ സ്ഥാപനവുമായ ഡി സി ബുക്സിന്റെ സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡീസി അന്തരിച്ചു. 90 വയസായിരുന്നു. ഇരുപത് വര്‍ഷത്തോളം ഡി സി ബുക്സിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു.

സാംസ്‌കാരിക രംഗത്ത് ഏറെ സജീവമായിരുന്നു പൊന്നമ്മ. ഡി സി ബുക്ക്സ് എന്ന സ്ഥാപനം ഡി സി കിഴക്കെമുറി ആരംഭിച്ച സമയത്ത് മികച്ച പിന്തുണയും പങ്കാളിത്തവുമായി പൊന്നമ്മയുണ്ടായിരുന്നു. തകഴി, ബഷീർ തുടങ്ങിയ നിരവധി എഴുത്തുകാരുമായി നല്ല അടുപ്പമാണ് പൊന്നമ്മ കാത്തുസൂക്ഷിച്ചിരുന്നത്. ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൺ സ്വീകരിച്ചത് പൊന്നമ്മയായിരുന്നു.

Content Highlights: DC Kizhakkemuris wife passed away

To advertise here,contact us