മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി,നാലര വയസുകാരനെ ലക്ഷദ്വീപ് കപ്പലിൽ വെച്ച് പീഡനത്തിനിരയാക്കി

കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം വിവരിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലിൽ വെച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി. സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടമത്ത് ദ്വീപ് സ്വദേശി സമീർഖാനാണ്(20) അറസ്റ്റിലായത്.

കപ്പലിൽ അമ്മക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടിയെ മീനുകളെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂടെ കൂട്ടി കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം വിവരിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. പിന്നാലെ കപ്പൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights- Four-and-a-half-year-old boy was taken away on a ship in Lakshadweep, allegedly raped

To advertise here,contact us