ഓപ്പറേഷൻ ഡി ഹണ്ട്; ഒറ്റ ദിവസം മാത്രം അറസ്റ്റിലായത് 108 പേർ, 102 കേസുകൾ

ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1981 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാ​ഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 108 പേരെ അറസ്റ്റ് ചെയ്തു. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1981 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ പരിശോധനകളിലായി എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് ദൗത്യം നടപ്പാക്കുന്നത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക്ക് കൺട്രോൾ റൂമും (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

content highlights : Operation D Hunt; 102 cases were registered; 108 people were arrested yesterday alone

To advertise here,contact us