നടിമാർക്കെതിരെ അശ്ലീല പരാമർശം; സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന

40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന. ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.

നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന തന്റ പരാതിയിൽ ആവശ്യപ്പെട്ടു.

content highlights : Profanity against actresses; Actress Usha Hasina filed a complaint against santhosh varkey

To advertise here,contact us