അൽഷിമേഴ്സ് രോഗിയായ 59കാരനെ നിലത്തുകൂടെ വലിച്ചിഴച്ച് ഹോം നഴ്സ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അൽഷിമേഴ്സ് രോഗിയെ ഹോം നഴ്സ് മർദ്ദിച്ചതായി പരാതി

പത്തനംതിട്ട: അൽഷിമേഴ്സ് രോഗിയെ ഹോം നഴ്സ് മർദ്ദിച്ചതായി പരാതി. രോഗിയെ ഹോം നഴ്സ് നിലത്ത് വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 59 വയസ്സുള്ള വി ശശിധരൻപിള്ളയെയാണ് വിഷ്ണു എന്നയാൾ വലിച്ചിഴച്ചത്. സംഭവത്തിൽ പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പരാതി നൽകി. രോഗിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ ബിഎസ്എഫ് ജവാനാണ് വി ശശിധരൻപിള്ള.

Content Highlights: Home nurse drags 59-year-old Alzheimer's patient

To advertise here,contact us