തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി അന്തരിച്ച മുന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന് സന്ദീപ് രാജേന്ദ്രന്. ഇന്നലെ തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സിപിഐ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലേക്ക് മുന് സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ കുടുംബത്തെ ഒഴിവാക്കിയെന്നാണ് മകന് പറയുന്നത്.
കാനം രാജേന്ദ്രന്റെ കുടുംബത്തെ ചടങ്ങില് നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് അഭിപ്രായ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് രാജേന്ദ്രന് പ്രതികരിച്ചത്. സ: കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അദ്ദേഹത്തിന് കുടുംബവും, കുടുംബാംഗങ്ങളുമുണ്ട്. മറക്കരുത് പിന്നിട്ട വഴികള്( ഇന്നലെ സിപിഐ തിരുവനന്തപുരകത്ത് സംഘടിപ്പിച്ച പരിപാടിയില് അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ച് വേദിയില് ആദരിച്ചു. പക്ഷെ സ: കാനത്തിന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചില്ല. ആദരിച്ചില്ല. ആ വാര്ത്ത ഏറെ ദുഃഖം ഉണ്ടാക്കി) എന്നായിരുന്നു ബിനു കോട്ടയം എന്ന വ്യക്തി ഫേസ്ബുക്കില് കുറിച്ചത്. ഈ പോസ്റ്റിന് താഴെയാണ് സന്ദീപ് രാജേന്ദ്രന് തന്റെ പരിഭവം രേഖപ്പെടുത്തിയത്.
'ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്ക്ക് അറിയിപ്പ് നല്കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ പരിപാടിയുടെ അവസാനം ഞങ്ങള്ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന് കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള് എങ്ങനെ അസൗകര്യം പറയും? ബിനുമാഷിന്റെ പോസ്റ്റില് ഞാന് ഏറെ വിഷമത്തോടുകൂടിയാണ് ഇക്കാര്യങ്ങള് എഴുതി എന്നേ ഉള്ളൂ' എന്നാണ് സന്ദീപ് രാജേന്ദ്രന് കുറിച്ചത്.
Content Highlights: The son of Kanam Rajendran, who publicly expressed his dissatisfaction with the CPI state leadership