വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യത്തിന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്

വിതുര: വിതുര താവയ്ക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രമണ്യത്തിന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.

വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് കുളിക്കാൻ വന്നതായിരുന്നു മോഹൻ രാജ് സുബ്രമണ്യം. മോഹനൊപ്പം എട്ടം​ഗ സംഘവും ഉണ്ടായിരുന്നു. വിതുര ഫയർഫോഴ്സും പൊലീസും ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മോഹൻ്റെ മൃതദേഹം കണ്ടെത്തിയത്.

വലിയമല ഐഇഎസ്ടിയിലെ എംടെക് വിദ്യാർത്ഥിയാണ് മോഹൻ രാജ് സുബ്രമണ്യം.

Content Highlights:Body of Tamil Nadu native who went missing after being swept away in Vithura Thavkal found

To advertise here,contact us