കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; പിടികൂടിയത് വിദേശത്തേക്ക് കടത്തുന്നതിടെ

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് ആദ്യമായാണ് പിടികൂടുന്നത്

കൊച്ചി: കൊച്ചിയില്‍ അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഞ്ചാവ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി. ആദ്യമായാണ് കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Content Highlights: hybrid cannabis worth rs 55 crore seized from kochinairport

To advertise here,contact us